കോതമംഗലത്ത് കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു
പാടത്തിനോട് ചേർന്നുള്ള എട്ട് അടി താഴ്ചയുളള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിറയെ ചെളി ഉണ്ടായിരുന്നു.
കോതമംഗലത്ത് കുളത്തിൽ വീണ് മുത്തച്ഛനും ചെറുമകനും മരിച്ചു. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോർജ് (78) ചെറുമകൻ ജെറിൻ (13) എന്നിവരാണ് മരിച്ചത്. രാവിലെ രണ്ടുപേരും കൃഷിയിടത്തിൽ പുല്ലിന് മരുന്നടിക്കാൻ പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടർന്ന് ഉച്ചയോടെ ബന്ധുക്കൾ നടത്തിയ തിരിച്ചിലിനിടയിൽ കുളക്കരയിൽ ചെരുപ്പ് കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
പാടത്തിനോട് ചേർന്നുള്ള എട്ട് അടി താഴ്ചയുളള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ നിറയെ ചെളി ഉണ്ടായിരുന്നു. ജെറിൻ കുളത്തിൽ വീഴുന്നത് കണ്ട് ജോർജ് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരും ചെളിയിൽ അകപ്പെട്ട് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജെറിൻ - പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹങ്ങൾ മൂവാറ്റുപുഴ ജനറൽ ആശൂപത്രി മോർച്ചറിയിൽ.