കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു
നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു
Update: 2022-01-17 08:16 GMT
കണ്ണൂര്‍ പെരിങ്ങത്തൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു. പെരിങ്ങത്തൂര്‍ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ടൗണിലെ സഫാരി സൂപ്പര്‍ മാര്‍ക്കറ്റാണ് അടിച്ചു തകര്‍ത്തത്. നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.