'കേരളത്തിൽ ഒമിക്രോൺ നിയന്ത്രണ വിധേയം, പരീക്ഷകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും': മന്ത്രി ശിവൻകുട്ടി

ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറന്നത്. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2021-12-30 05:49 GMT
Editor : rishad | By : Web Desk
Advertising

കേരളത്തിൽ ഒമിക്രോൺനിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറന്നത്. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.  

അതേസമയം ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം 961 ആയി. ഡൽഹിയിൽ 263 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ കണ്ടെത്തി. 320 പേർ രോഗമുക്തരായി.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News