ഒൻപത് ദിവസത്തിനിടെ രണ്ട് മരണം; കോഴിക്കോട് ബന്ധുക്കളായ സ്ത്രീകളുടെ മരണത്തിൽ ദുരൂഹത
ഒൻപത് ദിവസത്തിനിടെ പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു
Update: 2021-11-26 07:04 GMT
കോഴിക്കോട് പുതിയാപ്പയിൽ ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ മരണത്തിൽ ദുരൂഹത.ഒൻപത് ദിവസത്തിനിടെ പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ പരാതി നൽകി. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പൊലീസ് പറയുന്നു. പരാതിയിൽ വിശദ അന്വേഷണം വേണമെന്ന് ശരണ്യയുടെ ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു.