മധുക്കര ആക്രമണം; കുന്നത്ത്നാട് പൊലീസിനെതിരായ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
'പരാതി പറയാൻ എത്തിയവർക്ക് മാനുഷിക പരിഗണന നൽകുന്നതിൽ വീഴ്ച'
Update: 2024-06-20 04:29 GMT
എറണാകുളം: മധുക്കരയിൽ ആക്രമണത്തിനിരയായ യുവാക്കൾ കുന്നത്തുനാട് പൊലീസിനെതിരെ നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി പറയാൻ എത്തിയവർക്ക് മാനുഷിക പരിഗണന നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്.
കുന്നത്ത്നാട് എസ്ഐക്ക് കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും റൂറൽ എസ്പിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നടപടിയെന്ന് റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു.
സേലം- കൊച്ചി ദേശീയപാതയിലാണ് മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. മധുക്കര സ്റ്റേഷൻ പരിധിയിൽ എൽ ആൻഡ് ടി ബൈപ്പാസിൽ വെച്ചായിരുന്നു ആക്രമണം.