കുർബാന ഏകീകരണം; ബിഷപ്പ് ആന്റണി കരിയിൽ പുറപ്പെടുവിച്ച സർക്കുലർ നിലനിൽക്കുമെന്ന് വൈദികർ
സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് ബിഷപ്പ് ആന്റണി കരിയിൽ പുറപ്പെടുവിച്ച സർക്കുലർ നിലനിൽക്കുമെന്ന് വൈദികർ. സീറോ മലബാർ സഭ സിനഡിന്റെ നിലപാട് കാനൻ നിയമത്തിന്റെ ലംഘനമാണെന്നും പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെവൈദികർ. സഭാ നേതൃത്വത്തിന് രൂക്ഷ വിമർശനമാണ് വൈദികർ ഉന്നയിക്കുന്നത്. സഭാ നേതൃത്വത്തിന്റേത് മാർപ്പാപ്പയെ ചോദ്യം ചെയ്യുന്ന നിലപാടാണ്.
മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരമാണ് കുർബാന വിഷയത്തിൽ ഇളവ് ലഭിച്ചത്. സീറോ മലബാർ സഭയുടെ കളിപ്പാവയായി പൗരസ്ത്യ തിരുസംഘം മാറുകയാണ്. പൗരസ്ത്യ തിരുസംഘത്തെ മാർപ്പാപ്പ നിലയ്ക്കു നിർത്തണമെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ ആവശ്യപ്പെട്ടു. ഭാ നേതൃത്വം ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ കളിയാണ്. കാനൻ നിയമപ്രകാരം രൂപതാധ്യക്ഷന്റെ അധികാരം നിലനിൽക്കുക. കർദിനാൾ പറഞ്ഞാലും ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ ബിഷപ്പ് ആന്റണി കരിയിലിനെ കാണും. മത്രാപ്പോലീത്തൻ വികാരിക്ക് വത്തിക്കാൻ കത്തയച്ച പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ഇടവക അടിസ്ഥാനത്തിൽ ഇളവ് വേണമെന്ന് വൈദികരുടെ ആവശ്യം.ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് വീണ്ടും കത്തയയ്ക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.