'വെച്ചുപൊറുപ്പിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി' അൽഫോൺസ്യയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ കയ്യേറ്റം ചെയ്ത മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി വി.ശിവൻകുട്ടി.
തിരുവനന്തപുരം ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ കയ്യേറ്റം ചെയ്ത മത്സ്യത്തൊഴിലാളി അൽഫോൺസ്യയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി വി.ശിവൻകുട്ടി. അൽഫോൺസ്യ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ഇന്ന് അഞ്ചുതെങ്ങിൽ മനുഷ്യചങ്ങല തീര്‍ക്കും. അൽഫോൺസ്യയുടെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതും അവരെ ഉപദ്രവിച്ചതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പ്രശ്നത്തെ ന്യായമായും നിയമപരമായും കൈകാര്യം ചെയ്യുന്നതിന് പകരം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ അപലപിക്കുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വന്ന വീഴ്ച സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് ഫലം കാണില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ്യയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ചിരുന്നു.