തൃശൂരിലെ സദാചാര ഗുണ്ടായിസം; വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്താണ് ആക്രമിച്ചതെന്ന് വിദ്യാർഥി
സംഭവത്തിൽ അമലിനെതിരെയും പൊലീസ് കേസെടുത്തു
തൃശൂരിൽ വിദ്യാർഥിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം, വസ്ത്രം ധരിച്ചതിനെ ചോദ്യം ചെയ്താണ് ആക്രമിച്ചതെന്ന് അമൽ. അധ്യാപികയോട് നാട്ടുകാർ മോശമായി പെരുമാറി. ബൈക്ക് റെയ്‌സ് നടത്തിയിട്ടില്ലെന്നും അമൽ പറഞ്ഞു. സംഭവത്തിൽ അമലിനെതിരെയും പൊലീസ് കേസെടുത്തു.
ചേതന കോളജിലെ ബിരുദവിദ്യാർഥിയായ അമലിനാണ് മർദനമേറ്റത്. ഭക്ഷണം കഴിക്കുന്നതിനായി സുഹൃത്തിനൊപ്പം പുറത്തുപോയപ്പോഴാണ് ഇവർ ബൈക്കിൽ നിന്ന് വീണത്. ഉടൻ തന്നെ ബൈക്ക് സൈഡാക്കി കോളജിൽ നിന്ന് അധ്യാപികയെ വിളിച്ചുവരുത്തി ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് വിട്ടു. തുടർന്നായിരുന്നു നാട്ടുകാർ സംഘടിച്ച് യുവാവിനെ ക്രൂരമായി മർദിച്ചത്.
മധ്യവയസ്‌കനായ ഒരാൾ കല്ലുകൊണ്ട് യുവാവിന്റെ തലക്കടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണം. അവിടെ നിൽക്കുകയായിരുന്ന ഇയാൾ ഒരു കാര്യവിമല്ലാതെ യുവാവിന്റെ തലക്കടിച്ച ശേഷം നടന്നുപോവുകയായിരുന്നു. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്തു. തന്റെ കോളജിലെ വിദ്യാർഥികളാണെന്ന് അധ്യാപിക പറഞ്ഞിട്ടും ആളുകൾ മർദനം തുടരുകയായിരുന്നു.