ഇസ്‌ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല: കാന്തപുരം

''മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപിക്കുന്നതാണ് വർഗീയത.''

Update: 2022-05-08 15:59 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: ഇസ്‌ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എസ്.എസ്.എഫ് ഗോൾഡൽ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു കാന്തപുരം.

നിർബന്ധിച്ച് ആരെയും ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയിലോ മറ്റെവിടെയോ അങ്ങനെ നടക്കുന്നില്ല. ഇസ്‌ലാം വളർന്നത് സദ്‌സ്വഭാവത്തിലൂടെയാണ്. മതം അനുസരിച്ച് ജീവിക്കുന്നത് വർഗീയതയല്ല. ഒരു വർഗത്തിന്റെ ആശയം മറ്റൊരു വർഗത്തിൽ അടിച്ചേൽപിക്കുന്നതാണ് വർഗീയത-കാന്തപുരം കൂട്ടിച്ചേർത്തു.

ഇന്നു വൈകീട്ട് 5.30ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ് നടന്നത്. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅ്ഫർ പ്രമേയ പ്രഭാഷണം നടത്തി. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

Summary: No one is forced to convert to Islam, says Kanthapuram AP Aboobacker Musliyar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News