പാപ്പനംകോട് തീപിടിത്തം; കൊല്ലപ്പെട്ട രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു
ഡിഎൻഎ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്
Update: 2024-09-10 17:30 GMT
തിരുവനന്തപുരം: പാപ്പനംകോട് തീപിടിത്തത്തിൽ കൊല്ലപ്പെട്ട രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞു. കത്തിക്കരിഞ്ഞ മൃതദേഹം നരുവാമൂട് സ്വദേശി ബിനുകുമാറിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. കുടുംബത്തിന് വിട്ടുനൽകിയ മൃതദേഹം ഇന്നുച്ചയോടെ സംസ്കരിച്ചു.
കൊല്ലപ്പെട്ട വൈഷ്ണയുടെ രണ്ടാം ഭർത്താവാണ് ബിനു. ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. 15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലാണ് തീപിടത്തമുണ്ടായത്. രാവിലെ ഒരാൾ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തീപിടിത്തത്തിൽ രണ്ട് പേരാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനം പൂർണമായും കത്തിനശിച്ചു.