പെരുവെമ്പ് കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യപിപ്പിച്ച് പൊലീസ്

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയ്ക്കാണ് ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ ബീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2022-01-09 04:35 GMT
Advertising

പെരുവെമ്പ് കൊലപാതകത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കൊല്ലപ്പെട്ട ജാന്‍ ബീവിയുടെ പങ്കാളി അയ്യപ്പന്‍ എന്ന ബഷീറിനായാണ് അന്വേഷണം.

അയ്യപ്പൻ തമിഴ് നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി.  സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ബൈക്കിലാണ് അതിർത്തി കടന്നത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നറിയാന്‍ ഇയാള്‍ ബന്ധുക്കളെ വിളിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയ്ക്കാണ് ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ ബീവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് റോഡരികില്‍ മൃതദേഹം കണ്ടത്. കൊടുവാള്‍ ഉപയോഗിച്ച് തലയിലും കഴുത്തിലും കൈയിലും വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. സമീപത്തുനിന്നും മെബൈല്‍ ഫോണും വസ്ത്രങ്ങളും വെട്ട് കത്തിയും കണ്ടെത്തിയിരുന്നു. വിവാഹ മോചിതയായ ജാന്‍ ബീവി പല്ലശ്ശന അണ്ണക്കാട് സ്വദേശി അയ്യപ്പന്‍ എന്ന  ബഷീറിനൊപ്പമായിരുന്നു താമസം.



Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News