തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം
ഇന്നലെ രാത്രിയും സ്റ്റേഷൻ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു
Update: 2022-01-18 08:33 GMT
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. രാവിലെ 11 മണിക്കാണ് സംഭവം. ആർക്കും പരിക്കില്ല.
സ്റ്റേഷന് മുന്നിൽ കിടന്ന ജീപ്പ് കത്തി നശിച്ചു. മുന്നിലെ ഗ്ലാസും തകർന്നു. ആര്യങ്കോട് മേഖലയിൽ കഞ്ചാവ് മാഫിയ പിടി മുറുക്കിയ സാഹചര്യത്തതിൽ ഇവർക്കെതിരെ നടപടിയെടുക്കാനുള്ള ഊർജിത ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പകവീട്ടലാണ് അക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയും സ്റ്റേഷൻ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണവും നടക്കുന്നുണ്ട്.