ലഹരിക്കേസുകളിൽ പ്രതികളായവർക്ക് വിലക്ക്; ലഹരിയെ പ്രതിരോധിക്കാനൊരുങ്ങി ബീമാപള്ളി മുസ്‌ലിം ജമാഅത്ത്
ലഹരിയുടെ വിപത്തിനെ പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.
Update: 2023-05-29 02:33 GMT
തിരുവനന്തപുരം: ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനൊരുങ്ങി ബീമാപള്ളി മുസ്‌ലിം ജമാഅത്ത്. ലഹരിക്കേസുകളിൽ പ്രതികളാവുന്നവർക്ക് അഞ്ച് വർഷത്തേക്ക് വിലക്കും. ജമാഅത്തിന്റെ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കില്ല. ലഹരിയുടെ വിപത്തിനെ പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ജമാഅത്ത് ഭാരവാഹികൾ പറഞ്ഞു.
പൊലീസ് റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമാണ് നടപടിയെടുക്കുക. വിലക്ക് നേരിടുന്നവർക്ക് ജമാഅത്ത് ഭരണസമിതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ പൊതുയോഗത്തിൽ പങ്കെടുക്കാനോ കഴിയില്ല.