വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം

മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി

Update: 2021-07-29 10:26 GMT
Editor : Roshin | By : Web Desk
Advertising

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. കെ.എസ്.യുവും എ.ബി.വി.പിയും തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റുകള്‍ക്കു മുന്നില്‍ പ്രതിഷേധിച്ചു.

മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേടു മറികടക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനു നേര്‍ക്കും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിയമസഭയിലേക്ക് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച മാര്‍ച്ച് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. അതിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News