ഒരേ പോലെ വസ്ത്രം ധരിച്ചാൽ തുല്യത കിട്ടുമെന്ന് പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്; സത്താര്‍ പന്തല്ലൂര്‍

"മനുഷ്യനിലെ ജൈവികമായ വ്യത്യാസങ്ങളെ വസ്ത്രം കൊണ്ട് മൂടിവെക്കാൻ കഴിയുമോ?"

Update: 2021-12-16 07:26 GMT
Editor : abs | By : Web Desk
Advertising

ജെന്റർ ന്യൂട്രൽ എന്ന ആശയം ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിലെ യൂണിഫോമിൽ മാത്രം ചർച്ച ചെയ്ത് ചുരുക്കേണ്ട ഒന്നല്ലെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താർ പന്തല്ലൂർ. പഠനമോ അന്വേഷണമോ ഇല്ലാതെ പുരോഗമനപരമെന്ന പേരിൽ ഓരോ ആശയങ്ങളെ ഒളിച്ച് കടത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് സത്താറിന്റെ പ്രതികരണം.

കുറിപ്പ് വായിക്കാം

ജെൻ്റർ ന്യൂട്രൽ എന്ന ആശയം ബാലുശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ യൂണിഫോമിൽ മാത്രം ചർച്ച ചെയ്ത് ചുരുക്കേണ്ട ഒന്നല്ല. ലിംഗസമത്വം സാധ്യമാകാൻ ആണും പെണ്ണും ഒരേ വസ്ത്രം ധരിക്കണമെന്നാണ് പറയുന്നത്. ഇതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ പിന്തുണയും പ്രോത്സാഹനവുമുണ്ട്. ഇവിടെ ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

◾മനുഷ്യനിലെ ജൈവികമായ വ്യത്യാസങ്ങളെ വസ്ത്രം കൊണ്ട് മൂടിവെക്കാൻ കഴിയുമോ ?

◾ഒരേ പോലെ വസ്ത്രം ധരിച്ചാൽ തുല്യത കിട്ടുമെന്ന് പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ് ?

◾എന്തിനും ഏതിനും ശാസ്ത്രീയ പഠനത്തെ അവലംബിക്കുന്നവർ ഇക്കാര്യത്തിൽ വല്ല പഠനവും നടത്തിയിട്ടുണ്ടോ ? സർവ്വേ നടത്തിയിട്ടുണ്ടോ ? ഉണ്ടെങ്കിൽ അത് പുറത്ത് വിടുമോ ?

◾സ്ത്രീ, പുരുഷൻമാർക്കിടയിൽ ആത്യന്തികമായി വേണ്ടത് തുല്യതയാണെന്ന് ആരാണ് കണ്ടെത്തിയത് ?

◾ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രപരവും മനഃശാസ്ത്ര പരവുമായ വ്യത്യാസങ്ങളെ കണ്ടറിഞ്ഞു സമാധാനമുള്ള കുടുംബ വിവാഹ ജീവിതത്തിനു സഹായകമാവുന്ന 'ലിംഗ നീതി' എന്ന ആശയത്തിൽ അധിഷ്ഠിതമായി ജീവിക്കുന്ന ഇവിടുത്തെ പാരമ്പര്യ സമൂഹങ്ങളെ ലിംഗ സമത്വ വാദത്തിലേക്ക് പരിവർത്തനം നടത്തണം എന്ന അത്യാഗ്രഹം ഏത് സ്റ്റഡി ക്ലാസിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?

◾എടാ, എടീ എന്ന് വേർതിരിച്ച് വിളിക്കുന്നത്, വെവ്വേറെ ഹോസ്റ്റലുകളും, ബാത്ത് റൂമുകളും സംവിധാനിക്കുന്നത് ഒക്കെ ഇവർ പറയുന്ന അർത്ഥത്തിൽ 'തുല്യത'ക്കെതിരല്ലേ ? പശ്ചാത്യൻ രാജ്യങ്ങളിലെ ഇത്തരം സംവിധാനങ്ങളുടെ ഗുണദോഷങ്ങൾ വിലയിരുത്തിയിട്ടുണ്ടോ ?

◾Sexul identity വെളിപ്പെടുത്താത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൻ്റെ നേട്ടം എന്താണ് ?

◾പശ്ചാത്യ രാജ്യങ്ങളിൽ അരാജകത്വം മാത്രം സമ്മാനിച്ച ഇത്തരം അർത്ഥ ശൂന്യമായ ആശയങ്ങളെ ഒളിച്ചു കടത്താനുള്ള ശ്രമങ്ങളെ ആശയപരമായിത്തന്നെ പ്രതിരോധിക്കണം.

സ്വിറ്റ്സർലാൻ്റിലെ ആരോഗ്യ വകുപ്പ് 13 - 17 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികൾക്കിടയിൽ 2008 മുതൽ 2018 വരെ നടത്തിയ പഠനത്തിൽ അവർക്ക് Gender dysphoria (ഒരു വ്യക്തിക്ക് അവരുടെ ജൈവിക ലൈംഗികതയും അവരുടെ ലിംഗ സ്വത്വവും തമ്മിലുള്ള പൊരുത്തക്കേട് കാരണം ഉണ്ടായേക്കാവുന്ന അസ്വസ്ഥതയാണ് ജെൻഡർ ഡിസ്ഫോറിയ. ഈ അസ്വാസ്ഥ്യമോ അസംതൃപ്തിയോ വളരെ തീവ്രമായിരിക്കാം, അത് വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ദൈനംദിന ജീവിതത്തിൽ ഹാനികരമായ സ്വാധീനം ചെലുത്തുകയും ചെയ്യും) 1500 ശതമാനം വർധിച്ചുവെന്നാണ് പഠനത്തിൽ തെളിയിച്ചത്. ഇവിടേക്കാണോ കേരളത്തേയും എത്തിക്കുന്നത് ?

യാതൊരു പഠനമോ അന്വേഷണമോ ഇല്ലാതെ പുരോഗമന പരമെന്ന പേരിൽ ഓരോ ആശയങ്ങളെ ഒളിച്ച് കടത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. അത് തിരിച്ചറിയാൻ പ്രബുദ്ധരായ മലയാളിക്ക് കഴിയും. ജെൻ്റർ ന്യൂട്രൽ ഡ്രസ്സ് എന്നത് കംഫർട്ട് ഡ്രസ്സ് എന്ന് മാറ്റിപ്പറയുമ്പോഴേക്കും മറന്ന് പോകുന്നതല്ല അത്.  

Full View

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News