കൊലപാതകം ആസൂത്രിതം, ആർ.എസ്.എസ് ഭീകരത: എസ്.ഡി.പി.ഐ
ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എംകെ ഫൈസി പറഞ്ഞു
Update: 2021-12-19 01:47 GMT
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകം ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി.
കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്.ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എംകെ ഫൈസി പറഞ്ഞു.
ഷാന്റെ കൊലപാതകത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചായിരന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് അക്രമികള്‍ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.