'ജാമ്യ ഉപാധി ലംഘിച്ചു': പി.സി ജോർജിനെതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോർട്ട് പൊലീസ്‌

പൊലീസ് വിളിച്ചിട്ടും ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധി ലംഘനമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ അറിയിക്കും.

Update: 2022-05-29 08:23 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: പി.സി.ജോർജിനെതിരേ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോർട്ട് പോലീസ്. പൊലീസ് വിളിച്ചിട്ടും ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധി ലംഘനമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം കോടതിയെ അറിയിക്കും. 

പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി ജോര്‍ജ് ഇന്ന് വെല്ലുവിളിച്ചിരുന്നു. പൊലീസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പി.സി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി.സി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നും ആരോപിച്ചിരുന്നു. 

പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പി.സി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു. യു.ഡി.എഫിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശൻ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാർ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബി.ജെ.പി പിഡിപ്പിക്കുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

'പൊലീസിനെ ഉപയോഗിച്ച് എന്നെ നിശ്ബദനാക്കാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പോലീസിന് തന്നെ പിടിക്കാനാകില്ല'- ഇങ്ങനെയായിരുന്നു പി.സി ജോര്‍ജിന്റെ വാക്കുകള്‍.

Watch Video Report

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News