'നൂറാമനായി സഭയിലേക്കെത്തും'; ആത്മവിശ്വാസത്തിൽ ജോ ജോസഫ്
പോളിങ് കുറഞ്ഞത് യു.ഡി.എഫിനെയാണ് ബാധിക്കുന്നത്
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറാമനായി നിയമസഭയിലേക്കെത്തുമെന്ന് എൽ.ഡ്.എഫ് സ്ഥാനാർഥി ജോ ജോസഫ്. തൃക്കാക്കരയുടെ മനസ് എൽ.ഡി.എഫിനൊപ്പമാണെന്നും ഭരണപക്ഷ എം.എൽ.എയാണ് ജനങ്ങൾക്ക് ആവശ്യമെന്നും ജോ ജോസഫ് പറഞ്ഞു.
'തൃക്കാക്കരയിൽ കഴിഞ്ഞ ആറുവർഷമായി വികസനങ്ങളൊന്നും നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഭരണപക്ഷ എം.എൽ.എ വേണമെന്ന വികാരം ശക്തമാണ്. ഭാവിയിൽ നടക്കാൻ പോകുന്ന വികസനത്തെ കുറിച്ചുള്ള കൃത്യമായി വോട്ടർമാർക്ക് മുമ്പിൽ വരച്ചുകാട്ടി. ഓഗ്മെന്റ് റിയാലിറ്റിയിലൂടെയാണ് വികസനത്തെ കുറിച്ച് വ്യക്തമാക്കിയത്.യു.ഡി.എഫ് പറഞ്ഞ് നടക്കുന്ന പോലെ കഴിഞ്ഞ കാര്യത്തെ കുറിച്ചല്ല ഞങ്ങൾ പറയുന്നതെന്നും വരാൻ പോകുന്ന കാര്യത്തെകുറിച്ചാണെന്നും സ്ഥാനാർഥി പറഞ്ഞു.
പോളിങ് കുറഞ്ഞത് യു.ഡി.എഫിനെയാണ് ബാധിക്കുന്നത്. എൽ.ഡി.ഫിന് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. ട്വിറ്റി 20 വോട്ടുകൾ ഇടുപക്ഷത്തിനാണ് എന്നതിൽ സംശയം വേണ്ടെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.