മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാരം ഇന്ന്

ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം.എൽ.എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

Update: 2022-02-19 00:54 GMT
Editor : Dibin Gopan | By : Web Desk
Advertising

സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലെ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക.

കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിന് എതിരെയുള്ള വിളക്ക് അണക്കൽ പ്രതിഷേധവുമായി ബന്ധപ്പെട്ട തർക്കമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം.എൽ.എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എം.എൽ.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങൾ ആണ് ബന്ധുക്കളും,ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയത്. ഇതിനെ തുടർന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചത്.

പോസ്റ്റുമോർട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.സംഘർഷ സാധ്യത ഉള്ളതിനാൽ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News