'ട്വന്റിട്വന്റി പ്രവർത്തകൻ ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിക്കൊല്ലുകയായിരുന്നു' - വി.ഡി സതീശൻ

കോളജുകളിൽ എസ്.എഫ്.ഐ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും അതിന് ഒട്ടനവധി ഉദാഹരങ്ങൾ അടുത്തിടെ നമ്മൾ കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Update: 2022-02-18 08:34 GMT
Editor : Dibin Gopan | By : Web Desk
Advertising

ട്വന്റിട്വന്റി പ്രവർത്തകൻ ദീപുവിനെ സി.പി.എം പ്രവർത്തകർ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.എൽ.എക്കെതിരെ ക്യാമ്പയിൻ നടത്തുന്നത് കുറ്റമാണോ.വീടുകളിൽ വിളക്കണയ്ക്കുക എന്ന സമരത്തിന് നേതൃത്വം കൊടുത്തതിനാണ് ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോളജുകളിൽ എസ്.എഫ്.ഐ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്നും അതിന് ഒട്ടനവധി ഉദാഹരങ്ങൾ അടുത്തിടെ നമ്മൾ കണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർഭരണത്തിൽ എന്ത് ധാർഷ്ട്യവും കാണിക്കാമെന്നാണ് സി.പി.എം വിചാരിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് ദീപുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലെങ്കിൽ ഗവർണർ രാജിവെക്കേണ്ടിവരുമായിരുന്നു.മുഖ്യമന്ത്രി അറിഞ്ഞിട്ടല്ല ജ്യോതി ലാൽ കത്തയച്ചതെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News