സഹകരണ ബാങ്കുകളില്‍ അവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം

Update: 2017-07-22 02:56 GMT
Editor : Sithara
സഹകരണ ബാങ്കുകളില്‍ അവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദേശം
Advertising

സഹകരണ ബാങ്കുകളില്‍ കാര്‍ഷിക വായ്പകള്‍ അനുവദിക്കാനുള്ള പണമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ അവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നബാര്‍ഡിനും റിസര്‍വ്വ് ബാങ്കിനും കേന്ദ്ര നിര്‍ദ്ദേശം. കര്‍ഷിക വായ്പ വിതരണത്തിനായി സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് 21000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞു. വിവാഹ ആവശ്യത്തിന് പണം അനുവദിക്കുന്നതിനള്ള മാനദണ്ഡവും പരിഷ്കരിച്ചിട്ടുണ്ട്.

നോട്ട് നിരോധം സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനം സസൂക്ഷമം വിലയിരുത്തുകയാണെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കി. കര്‍ഷകര്‍ വിത്തിറക്കുന്ന സമയമായതിനാല്‍ അതിനുള്ള ലോണുകളും മറ്റും അനുവദിക്കാനുള്ള പണം സഹകരണ ബാങ്കുകളില്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യുക. പണം കുറവാണെങ്കില്‍ അടിയന്തരമായി എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായപകള്‍ക്കായി ഗ്രാമീണ ബാങ്കുകള്‍ക്ക് നബാര്‍ഡ് 21000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റോഫീസുകള്‍ വഴി പുതിയ 500, 1000 നോട്ടുകള്‍ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. വിവാഹാവശ്യത്തിന് രണ്ടരലക്ഷം രൂപ പിന്‍വലിക്കാന്‍ കേന്ദ്രം നേരത്തേ തന്നെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക ചെലവഴിച്ചതിന്റെ മുഴുവന്‍ രേഖകളും സമര്‍പ്പിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഈ ഉപാധി ഇന്നലെ ആര്‍ബിഐ പിന്‍വലിച്ചു. ഈ തുകയില്‍‌ 10,000ത്തിനു മുകളിലുള്ള ചെലവുകള്‍ക്കു മാത്രം ഇനി രേഖ സമര്‍പ്പിച്ചാല്‍ മതിയാകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News