വന്‍ വായ്പാ കുടിശികക്കാരുടെ പട്ടിക സുപ്രീം കോടതിയില്‍

Update: 2017-11-08 02:10 GMT
Editor : admin
വന്‍ വായ്പാ കുടിശികക്കാരുടെ പട്ടിക സുപ്രീം കോടതിയില്‍
Advertising

500 കോടിക്കു മുകളില്‍ കുടിശിക വരുത്തിയിരിക്കുന്നവരുടെ പട്ടികയാണ് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വന്‍ വായ്പാ കുടിശികക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ റിസര്‍വ് ബാങ്ക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. 500 കോടിക്കു മുകളില്‍ കുടിശിക വരുത്തിയിരിക്കുന്നവരുടെ പട്ടികയാണ് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ചിരിക്കുന്നത്. മുദ്രവച്ച കവറിലാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. കുടിശികക്കാരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നും ആര്‍.ബി.ഐ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പേരുകള്‍ വെളിപ്പെടുത്തുന്നത് ഇവരുടെ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആര്‍ബിഐയുടെ ന്യായീകരണം. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഫെബ്രുവരിയില്‍ ബാങ്കുകളില്‍ വന്‍ തുക അടയ്ക്കാനുള്ളവരുടെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. റിസര്‍ബ് ബാങ്കിന് സുപ്രീം കോടതി ആറാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News