ഉന ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2017-11-22 03:48 GMT
ഉന ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്‍ഷന്‍
Advertising

സ്പീക്കര്‍ രാമന്‍ലാല്‍ വോറയാണ് നിയമസഭക്കകത്തെ അച്ചടക്കം ലംഘിച്ചെന്ന കാരണത്താല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്.

ഉന ദലിത് പീഡനത്തില്‍ പ്രതിഷേധിച്ച 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്ത് നിയമസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സ്പീക്കര്‍ രാമന്‍ലാല്‍ വോറയാണ് നിയമസഭക്കകത്തെ അച്ചടക്കം ലംഘിച്ചെന്ന കാരണത്താല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് ആവശ്യപെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസിന് ആകെ 56 എംഎല്‍എമാരാണുള്ളത്.

ജൂലൈ 11നായിരുന്നു രാജ്കോട്ടിലെ ഉനയില്‍ 4 ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

Tags:    

Similar News