യുപി ബിജെപിയില്‍ അഭിപ്രായ ഭിന്നത

Update: 2018-03-21 20:35 GMT
Editor : admin
യുപി ബിജെപിയില്‍ അഭിപ്രായ ഭിന്നത
Advertising

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ കേന്ദ്ര നേതൃത്വത്തിനോട്


ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം ഉയര്‍ത്തികാട്ടി ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു.


മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട് അവസാനനിമിഷം മാറ്റിനിര്‍ത്തപ്പെട്ട കേശവ് പ്രസാദ് മൌരയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ രഹസ്യനീക്കത്തിന് നേതൃത്വം നല്‍കുന്നത്. യോഗി ആദിത്യനാഥിന് വകുപ്പുകളുടെ ആധിക്യംമൂലം പ്രയാസം നേരിടുന്നുവെന്നും പ്രധാനവകുപ്പായ ആഭ്യന്തരം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നുമാണ് മൌരയുടെ ആവശ്യം. ശഹരണ്‍പൂര്‍ കലാപം അടക്കം നേരിടുന്നതിലെ വീഴ്ചയും കത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പ് ചൂണ്ടികാട്ടിയാണ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതെങ്കിലും യോഗി ആദിത്യനാഥിനെതിരായ മൌര്യ വിഭാഗത്തിന്റെ നീക്കം ശക്തമാക്കാന്‍ കുട്ടികളുടെ കൂട്ടമരണത്തെ ആയുധമാക്കാനാണ് തീരുമാനം.

മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടിരുന്ന ബിജെപി എംപി സാക്ഷിമഹാരാജിന്റെ പിന്തുണയും മൌര്യക്കുണ്ട്. കൂട്ടമരണം നടന്നതിന് ശേഷം ബിജെപി സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയ ഏക ബിജെപി നേതാവും സാക്ഷിമഹാരാജാണ്. ഓക്സിജന്‍ വിതരണം മുടങ്ങിയതാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന കാര്യം വ്യക്തമാണെന്നും ഇത് മറച്ച് വെച്ചിട്ട് കാര്യമില്ലെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു സാക്ഷിമഹാരാജിന്റെ പ്രതികരണം. ഇതിനെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് ബിജെപിയിലെ ഗ്രൂപ്പ് പോര് പരസ്യമാകാതിരിക്കാനാണെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News