ലോക്പാല്‍; പ്രധാനമന്ത്രിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും കത്തയച്ചു

Update: 2018-04-11 07:28 GMT
Editor : Subin
ലോക്പാല്‍; പ്രധാനമന്ത്രിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും കത്തയച്ചു
Advertising

വലിയ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതി അംഗമാണെന്നിരിക്കെ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായി വിളിച്ചതിലാണ് കോണ്‍ഗ്രസ് പ്രതിഷേധം. 

ലോക്പാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും കത്തയച്ചു. പ്രതിപക്ഷത്തെ ഒഴിവാക്കി ലോക്പാല്‍ നിയമത്തിനായി നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കണം. സുപ്രീംകോടതിയിലടക്കം സര്‍ക്കാര്‍ സ്വീകരിക്കുന്ന നിസംഗത നിയമത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും കത്തില്‍ പറയുന്നു.

ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗത്തിലേക്കുള്ള ക്ഷണം നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗ നിരസിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് അയച്ചത്. വലിയ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ലോക്പാല്‍ തെരഞ്ഞെടുപ്പ് സമിതി അംഗമാണെന്നിരിക്കെ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായി വിളിച്ചതിലാണ് കോണ്‍ഗ്രസ് പ്രതിഷേധം.

അഴിമതിക്കെതിരായ പോരാട്ടം നയിക്കുന്നു എന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ ലോക്പാലിനായി ഒന്നും ചെയ്തില്ല. വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് മോദി സര്‍ക്കാരിന്. പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമം. കോണ്‍ഗ്രസിനെ പ്രതിപക്ഷ പാര്‍ട്ടിയായി പരിഗണിക്കാതിരിക്കാനാണ് ലോക്പാല്‍ നിയമഭേദഗതിക്ക് 4 വര്‍ഷമായി തയ്യാറാകാത്തതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. മാര്‍ച്ച് ഒന്നിനായിരുന്നു ലോക്പാലിലെ അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള ആദ്യ യോഗം ചേര്‍ന്നത്‌

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News