വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; എയര്‍ കേരളക്ക് പുതുജീവന്‍

Update: 2018-04-15 09:23 GMT
Editor : admin
വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; എയര്‍ കേരളക്ക് പുതുജീവന്‍
Advertising

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു......

ദേശീയ വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. അന്താരാഷട്ര സര്‍വ്വീസ് ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന എടുത്ത് കളയുന്നതുള്‍പ്പെടേയുള്ള നിരവധി നിര്‍ദേശങ്ങള്‍ നയത്തിലുണ്ട്. ഇത് കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളക്ക് അനുകൂലമായ സാഹചര്യവും ഉണ്ടാക്കുന്നു.

2006 മുതല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളതാണ് ദേശീയ വ്യോമയാന നയം, എയര്‍ കമ്പനികളുടെ എതിര്‍പ്പ് മൂലമാണ് പ്രഖ്യാപിക്കാനാകാതെ നീണ്ട് പോയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഓക്ടോബറില്‍ പുതുക്കിയ നയത്തിന്‍റെ കരട് രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതില്‍ വ്യോമയാന കമ്പനികളുമായ ചര്‍ച്ചകളും പൂര്‍ത്തിയാക്കി. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ നയത്തിന് അന്തിമ അംഗീകാരവും നല്‍കി. അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കാന്‍ എയര്‍ കമ്പനികള്‍ക്ക് അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസ് പരിചയം വേണമെന്ന നിബന്ധന പുതിയനയത്തില്‍ നിന്ന് ഒഴിവാക്കി. ഇതോടെ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ എയര്‍ കേരള യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷകള്‍ സജീവമാവുകയാണ്. എയര്‍ കേരള പദ്ധതി പ്രഖ്യാപിച്ച ഉടനെ, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തില്‍ ഇളവ് വേണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. അതേസമയം, എയര്‍ കമ്പനിക്ക് സ്വന്തമായി 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനിര്‍ത്തിയിട്ടുണ്ട്. 30 മിനുട്ട് ദൈര്‍ഘ്യമുള്ള യാത്രക്ക് വിമാനക്കൂലി 1200 രൂപയായും, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രക്ക് 2500 രൂപയായും നിജപ്പെടുത്തിയതായി നയത്തില്‍ പറയുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News