സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം ഏഴ് പേര്‍ക്ക് ജ. കര്‍ണന്‍ അഞ്ച് വര്‍ഷം തടവ് വിധിച്ചു
ജസ്റ്റിസ് കര്‍ണനും സുപ്രീംകോടതിയും തമ്മിലുള്ള പോര് മുറുകുന്നു
ജസ്റ്റിസ് കര്‍ണനും സുപ്രീംകോടതിയും തമ്മിലുള്ള പോര് മുറുകുന്നു. തന്‍റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ അഞ്ച് വര്‍ഷം തടവ് വിധിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ഗോസ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കര്‍ണന്‍ ഉത്തരവിട്ടത്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കാണ് ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
തനിക്കെതിരെ കേസെടുത്ത ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ മാനിച്ചില്ലെന്നും താനൊരു ദലിതനാണെന്ന കാര്യം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കര്‍ണന്‍ ഉത്തരവില്‍ പറയുന്നു. അറസ്റ്റ് വരിക്കാന്‍ തയ്യാറല്ലെങ്കില്‍ ജഡ്ജിമാര്‍ പാര്‍ലമെന്‍റിനെ സമീപിക്കണമെന്നും ഉത്തരവിലുണ്ട്.
പാര്‍ലമെന്‍റ് തീരുമാനം എടുക്കുന്നത് വരെ ജഡ്ജിമാരെ വിദേശയാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയത്തിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും നിര്‍ദേശം നല്‍കി.