പാക്കിസ്ഥാനിലെ സാര്‍ക്ക് ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ ജെയ്റ്റ്ലി പങ്കടുത്തേക്കില്ല
കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യാ പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ജെയ്റ്റിലിയുടെ തീരുമാനം. എന്നാല്‍ അന്തിമ തീരുമാനം പ്രധാന മന്ത്രിയുടെതായിരിക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന സാര്‍ക്ക് ധനമന്ത്രിമാരുടെ യോഗത്തില്‍ അരുണ്‍ ജെയ്റ്റ്ലി പങ്കടുത്തേക്കില്ല. കശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യാ പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ജെയ്റ്റിലിയുടെ തീരുമാനം. എന്നാല്‍ അന്തിമ തീരുമാനം പ്രധാന മന്ത്രിയുടെതായിരിക്കുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ പാക്കിസ്ഥാനില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. ഇക്കാര്യത്തിലും ഇന്ത്യക്ക് അതൃപ്തിയുണ്ട്, ഇസ്ലാമാബാദില്‍ ഈമാസം 25,26 തിയ്യതികളിലാണ് യോഗം.