വെബ് സൈറ്റ് ഹാക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഐആര്‍സിടിസി
കോടി കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റ് ഹാക് ചെയ്യപ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്......
ഇന്ത്യന്‍ റെയില്‍വേയുടെ ഇ-ടിക്കറ്റ് ബുക്കിങ് സംവിധാനമായ ഐആര്‍സിടിസിയുടെ വെബ് സൈറ്റ് ഹാക് ചെയ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. കോടി കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈറ്റ് ഹാക് ചെയ്യപ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഐആര്‍ടിസിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വിശദീകരണവുമായി രംഗതെത്തിയത്. ഐആര്‍സിടിസിയുടേത് സമാനമായ ചില വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്ന കാര്യം മുംബൈ സൈബര്‍ സെല്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പിആര്‍ഒ അറിയിച്ചു.
ഐആര്‍സിടിയുടെ ഡാറ്റ കവര്‍ന്നതായി ഇതുവരം സ്ഥിരീകരണോ സൂചനയോ ഇല്ല. വെബ് സൈറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരു വ്യക്തമായ ചിത്രം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.