അഞ്ച് രാഷ്ട്ര സന്ദര്‍ശനം: പ്രധാനമന്ത്രി അഫ്ഗാനിസ്താനില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചു
ദോഹയില്‍ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് സ്വിറ്റ്സര്‍ലന്‍റിലേക്ക് പോകുന്ന പ്രധാനമന്ത്രി അമേരിക്കയും മെക്സിക്കോയും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങുക.
അഞ്ച് രാഷ്ട്രങ്ങളിലെ സന്ദര്‍ശന പരമ്പര തുടരുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലേക്ക് തിരിച്ചു. ഹെറാത്ത് പട്ടണത്തില്‍ ഇന്ത്യാ- അഫ്ഗനാന്‍ സൌഹൃദ അണക്കട്ട് മോദി ഉദ്ഘാടനം ചെയ്തു. അഫ്ഗാന്‍റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് മോദി പറഞ്ഞു.
ഉച്ചയോടെ പടഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹറാത്ത് നഗരത്തിലെത്തിയ മോദിക്ക് അഫ്ഗാന്‍ പ്രസിഡന്‍റ് അഷറഫ് ഗനി ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പിന്നീട് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച അണക്കട്ടിന്‍റെ ഉദ്ഘാടനം ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
അഷ്റഫ് ഗനിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തഫറിലേക്ക് തിരിച്ചത്. നാളെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായുള്ള കൂടിക്കാഴ്ച. ഇന്ത്യ ഖത്തര്‍ സാമ്പത്തിക സഹകരണവും തൊഴില്‍ ശേഷി വികസനവും തടവുകാരെ കൈമാറുന്നതിനുള്ള കരാറും ചര്‍ച്ചയാകും. ദോഹയില്‍ വ്യവസായ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ വൈകീട്ട് സ്വിറ്റ്സര്‍ലന്‍റിലേക്ക് പോകുന്ന പ്രധാനമന്ത്രി അമേരിക്കയും മെക്സിക്കോയും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങുക.
---