രാജസ്ഥാനില്‍ ബിജെപിയില്‍ നിന്ന് നാല് ജില്ലാപരിക്ഷത്തുകള് കോണ്‍ഗ്രസ് പിടിച്ചെടുത്തു
തെരഞ്ഞെടുപ്പ് നടന്ന 27 പഞ്ചായത്ത് സമിതികളില്‍ 16 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായി. ആറ് നഗരപാലിക സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിലെ തിളക്കമാര്‍ന്ന പ്രകടനത്തിന് പിന്നാലെ രാജസ്ഥാനിലെ നാല് ജില്ലാ പരിക്ഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ജയം. ബിജെപിയില്‍ നിന്നും നാല് സീറ്റുകളും പിടിച്ചെടുത്താണ് കോണ്‍ഗ്രസ് ശക്തി തെളിയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 27 പഞ്ചായത്ത് സമിതികളില്‍ 16 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായി. ആറ് നഗരപാലിക സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയികളായിട്ടുണ്ട്.
ഏഴ് നഗര്‍പാലിക വാര്‍ഡുകളില്‍ ജയിക്കാനായെങ്കിലും 10 പഞ്ചായത്ത് സമിതികളില്‍ മാത്രമാണ് ബിജെപിക്ക് തിളങ്ങാനായത്. 19 ജില്ലകളിലെ 27 പഞ്ചായത്ത് സമിതികളിലേക്കും 12 ജില്ലകളിലെ 14 നഗരപാലിക സീറ്റുകളിലേക്കും നാല് ജില്ലാ പരീക്ഷത്തുകളിലേക്കും ഈ മാസം 17നാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാജസ്ഥാനിലെ ബിജെപിയുടെ തകര്‍ച്ചയുടെ ആരംഭമാണ് ഈ വിധിയെഴുതെന്നും അല്‍വാര്‍, അജ്മേര്‍ ലോക്സഭ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം ആവര്‍ത്തിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന് പൈലറ്റ് പറഞ്ഞു.