ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ
Update: 2018-05-18 01:51 GMT
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടേത് ഉജ്ജ്വല ജയമെന്ന് ദേശീയ അധ്യക്ഷന്‍. ഉത്തര്‍പ്രദേശിലെ പുതിയ മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്നും അമിത് ഷാ
ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് ഉജ്ജ്വല ജയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അമിത് ഷാ അവകാശപ്പെട്ടു.