എല്ലാവര്‍ക്കും ജോലി കൊടുക്കാനാവില്ല, അതിനാണ് സ്വയംതൊഴില്‍: അമിത്ഷാ

Update: 2018-05-19 07:41 GMT
Editor : Muhsina
എല്ലാവര്‍ക്കും ജോലി കൊടുക്കാനാവില്ല, അതിനാണ് സ്വയംതൊഴില്‍: അമിത്ഷാ
Advertising

ഒക്ടോബർ-ഡിസംബർ കാലയളവിൽ 1.52 ലക്ഷം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് പുതിയ ലേബർ ബ്യൂറോ റിപ്പോർട്ട്

മാധ്യമ വാര്‍ത്തകളില്‍ ഒഴികെ എവിടെയും തൊഴിലില്ലായ്മയില്ലെന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ വാദം. എന്നാല്‍ നരേന്ദ്ര മോഡി സർക്കാറിന്റെ മൂന്നു വർഷക്കാലത്ത് തൊഴിലില്ലായ്മ ഉയർന്നുവന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

''രാജ്യത്ത് 125 കോടി ജനങ്ങള്‍ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നത് അസാധ്യമാണ്. ഏകദേശം 8കോടി ജനങ്ങൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്..'' അമിത്ഷാ പറഞ്ഞു. ''എവിടെ ജോലി പോയി എന്നാണ് പറയുന്നത്? ഇതെല്ലാം പത്ര വാര്‍ത്തകളാണ്. പത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ജനങ്ങള്‍ അങ്ങനെ കരുതില്ല..'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ-ഡിസംബർ കാലയളവിൽ 1.52 ലക്ഷം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് പുതിയ ലേബർ ബ്യൂറോ റിപ്പോർട്ട് പറയുന്നത്. നവംബർ 8നായിരുന്നു പ്രധാനമന്ത്രിയുടെ നോട്ട്നിരോധ പ്രഖ്യാപനം. ഇതും തൊഴിലില്ലായ്മക്ക് വഴിതെളിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മോഡി സർക്കാറിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News