യുപിയില്‍ പോത്തിനെ അറുത്ത യുവാവിന് പൊലീസ് നോക്കിനില്‍ക്കെ പ്രദേശവാസികളുടെ മര്‍ദ്ദനം
Update: 2018-05-21 00:30 GMT
കുറ്റക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്
ഇറച്ചിക്കായി പോത്തിനെ അറുത്ത യുവാവിന് പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. സംഭവത്തില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അലിഗഢിലെ അച്ചല്‍ താല് പ്രദേശത്ത് വീടുകളില്‍ പോത്തിനെ അറുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ പ്രദേശത്തെ കെട്ടിടത്തിനകത്തുനിന്നും പിടികൂടിയ യുവാവിനെ പുറത്തേക്ക് കൊണ്ടുവരുമ്പോഴായിരുന്നു പ്രദേശവാസികളുടെ മര്‍ദ്ദനം.
ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നു എന്നും കുറ്റക്കാരായ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്