ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസംഗിച്ച ബാബ രാംദേവിന് വാറണ്ട് 

Update: 2018-05-21 22:21 GMT
Editor : Subin
ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസംഗിച്ച ബാബ രാംദേവിന് വാറണ്ട് 
Advertising

ഹരിയാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് ബത്രയാണ് രാംദേവിന്റെ വിവാദ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്.

ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ ബാബ രാംദേവിനെതിരെ ഹരിയാന ഹൈക്കോടതി വാറണ്ട് അയച്ചു. സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് യോഗഗുരു ബാബ രാംദേവിനെതിരെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയല്‍ വാറണ്ടയച്ചിരിക്കുന്നത്.

Full View

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബോധപൂര്‍വ്വം സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് രാംദേവ് വിവാദ പ്രസംഗം നടത്തിയത്. താന്‍ രാജ്യത്തെ നിയമത്തെ മാനിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലയറുക്കുമായിരുന്നുവെന്നായിരുന്നു രാംദേവ് പ്രസംഗത്തിനിടെ പറഞ്ഞത്.

ഹരിയാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഭാഷ് ബത്രയാണ് രാംദേവിന്റെ വിവാദ പ്രസംഗത്തിനെതിരെ കോടതിയെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സുഭാഷ് ബത്ര കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News