താജ്‍മഹലിന്റെ പ്രഭ കെടുത്തി അന്തരീക്ഷമലിനീകരണം

Update: 2018-05-28 08:52 GMT
താജ്‍മഹലിന്റെ പ്രഭ കെടുത്തി അന്തരീക്ഷമലിനീകരണം
Advertising

മലിനീകരണ നിയന്ത്രണ പ്രവര്‍‌ത്തികള്‍ കാര്യക്ഷമമാക്കിയില്ലെങ്കില്‍ താജ്മഹല്‍ അതിവേഗം ഓര്‍മ്മയാകും

Full View

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ അന്തരീക്ഷ മലിനീകരണത്തിന്‍റെ പിടിയിലായിട്ട് കാലങ്ങളായി. കോടതി ഇടപെടലുണ്ടായിട്ടുപോലും താജ്മഹലിന് പരിസരത്തെ മലിനീകരണം അവസാനിപ്പിക്കാനുള്ള നടപടികള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.

" താജ്മഹലിന്റെ രണ്ട് വശങ്ങളും നോക്കുക, ആഗ്ര എത്രമാത്രം മലിനീകരണം തീര്‍ക്കുന്നുവെന്ന് അറിയാന്‍ കഴിയും, മീഥൈന്‍ ഗ്യാസാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്, താജിന്‍റെ പിറകില്‍ നില്‍ക്കാന്‍ പോലും കഴിയില്ല" എന്നായിരുന്നു അന്തരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനും താജ്മഹലുമായി ബന്ധപ്പെട്ട മലിനീകരണ പ്രശ്നങ്ങള് പഠിക്കാന്‍‌ സുപ്രീം കോടതി നിയോഗിച്ച സമതിയിലെ അംഗവുമായിരുന്ന ഡി.കെ ജോഷി ഒരു വര്‍ഷം മുമ്പ് പറഞ്ഞത് കേള്‍ക്കുക.

ഇന്നും താജിന്റെ പരിസരം അതുപോലെ തന്നെ. കേന്ദ്രത്തിന്റെ വിലക്ക് നില നില്‍ക്കുമ്പോഴും മേഖലയില്‍ കറുത്ത പുക തുപ്പുന്ന തുകല്‍ അടക്കമുള്ള വ്യവസായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മെലിഞ്ഞൊട്ടിയ യമുനയില്‍ അങ്ങിങ്ങായുള്ള വെള്ളക്കെട്ടുകളിലാകട്ടെ‌ ചത്ത പശുവിന്റെ ജഡമടക്കമുള്ള മാലിന്യക്കൂമ്പാരങ്ങള്‍, ഇവ നദീതീരത്തിട്ട് കത്തിക്കുന്നതും തുടരുന്നു. നിരത്തുകളില്‍ വര്‍ധിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ പുകയും താജിന്റെ പ്രഭ കെടുത്തി കൊണ്ടിരിക്കുകയാണ്. താജ്മഹലിന്റെ പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. ഇതോടൊപ്പം മലിനീകരണ നിയന്ത്രണ പ്രവര്‍‌ത്തികളും കാര്യക്ഷമമാക്കിയില്ലെങ്കില്‍ വെണ്ണക്കല്‍ താജ്മഹല്‍ അതിവേഗം ഓര്‍മ്മയാകുമെന്ന് വ്യക്തം.

Writer - ലാർബി സാദിഖി

Contributor

Larbi Sadiki is a professor and a senior fellow at the Middle East Council on Global Affairs. He is editor of the Routledge Series (UK): the Routledge Studies of Middle Eastern Democratization and Government. He is also Editor-in-Chief of the Brill Journal, PROTEST.

Editor - ലാർബി സാദിഖി

Khasida - ലാർബി സാദിഖി

Similar News