'മോദി പക്കോഡ' വിറ്റ് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെ പക്കോഡ വിറ്റ് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാനിരിക്കെ പക്കോഡ വിറ്റ് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോദിയുടെ പക്കോഡ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം.
നാല് വര്‍ഷമായി ആവശ്യത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് പക്കോഡ വില്ക്കുന്നവര് 200 രൂപ പ്രതിദിനം സമ്പാദിക്കുന്നുണ്ടെന്നും അതിനാല്‍ അവര്‍ക്ക് തൊഴിലുണ്ടെന്നും മോദി പറഞ്ഞത്. മോദിയുടെ റാലി നടക്കുന്ന വേദിക്കരികെ മെഹ്ക്രി സര്‍ക്കിളിലാണ് പ്രതിഷേധം നടന്നത്.
ബിജെപിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപന റാലിയെ മോദി അഭിസംബോധന ചെയ്യാനിരിക്കെ ആയിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. മോദി പക്കോഡ, അമിത് ഷാ പക്കോഡ എന്നിങ്ങനെ പേരിട്ടാണ് പ്രതിഷേധക്കാര്‍ പക്കോഡ വിറ്റത്.