മോദിക്ക് സൌദിയോടും ഗള്‍ഫ് രാജ്യങ്ങളോടും മൃദു സമീപനം എന്തുകൊണ്ടെന്ന് സ്വാമി അഗ്നിവേശ്

Update: 2018-06-03 14:17 GMT
Editor : Subin
മോദിക്ക് സൌദിയോടും ഗള്‍ഫ് രാജ്യങ്ങളോടും മൃദു സമീപനം എന്തുകൊണ്ടെന്ന് സ്വാമി അഗ്നിവേശ്
Advertising

സൌദിയിലെ പരമോന്നത ബഹുമതി മോദിയ്ക്ക് നല്‍കിയതു കൊണ്ടാണോ സൌദിയോടും ഗള്‍ഫ് രാജ്യങ്ങളോടും മൃദു സമീപനം സ്വീകരിക്കുന്നതെന്നും ജെ.ഡി.യു എം.പി അലി അന്‍വറും സ്വാമി അഗ്നിവേശും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ഇന്ത്യയിലെ സൌദി സ്ഥാനപതിയെ വിളിച്ചു വരുത്തി പട്ടിണിയിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനും ആവശ്യപ്പെടുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സ്വാമി അഗ്നിവേശ്. അതിനു പകരം സൌദിയിലെ ഇന്ത്യന്‍ സ്ഥാനപതിയോട് തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പറയുകയും വി.കെ.സിങ്ങിനെ അങ്ങോട്ട് അയക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് അഗ്നിവേശ് കുറ്റപ്പെടുത്തി. സൌദിയിലെ പരമോന്നത ബഹുമതി മോദിയ്ക്ക് നല്‍കിയതു കൊണ്ടാണോ സൌദിയോടും ഗള്‍ഫ് രാജ്യങ്ങളോടും മൃദു സമീപനം സ്വീകരിക്കുന്നതെന്നും ജെ.ഡി.യു എം.പി അലി അന്‍വറും സ്വാമി അഗ്നിവേശും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News