കുടുംബത്തോടൊപ്പം ഒരു നോമ്പുതുറ
രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്നും എത്തുന്ന വിശ്വാസികള്‍ കുടുംബത്തോടൊപ്പം ചേര്‍ന്നാണ് ഇവിടെ നോമ്പ് തുറക്കുന്നത്.
മലയാളികള്‍ക്ക് പരിചിതമായതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഡല്‍ഹി ജമാമസ്ജിദിലെ നോമ്പ് തുറ. രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്നും എത്തുന്ന വിശ്വാസികള്‍ കുടുംബത്തോടൊപ്പം ചേര്‍ന്നാണ് ഇവിടെ നോമ്പ് തുറക്കുന്നത്. ചിലര്‍ കുടുംബത്തോടൊപ്പം ചേര്‍ന്നിരിക്കുമ്പോള്‍ മറ്റു ചിലര്‍ സന്നദ്ധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന ഇഫ്താറിന്റെ ഭാഗമാകുന്നു. പലരും വീടുകളില്‍നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടുവരും. തെരുവില്‍ നിന്ന് ഭക്ഷണം വാങ്ങിയെത്തുന്നവരുമുണ്ട്. ബാങ്കുവിളി ഉയരുന്നതോടെ നോമ്പ് തുറക്കുന്നതിന്റെ തിരക്കിലേക്ക്. വെള്ളം കുടിച്ചും ഈന്തപ്പഴം കഴിച്ചും കഠിനവ്രതത്തിന് വിരാമം.
ദാഹം ശമിച്ചു നാഡി നനഞ്ഞു ദൈവം ഇച്ഛിച്ചാല്‍ പ്രതിഫലം ഉറച്ചെന്ന പ്രാര്‍ത്ഥനയോടെ മഗ്‌രിബ് നമസ്കാരത്തിനായുള്ള തയ്യാറെപ്പാണ് പിന്നെ.
പള്ളിയങ്കണം തറവീഹ് നമസ്കാരത്തിന്റെ തിരക്കിലേക്കും നീങ്ങുന്നതോടെ കുടുംബത്തോടൊപ്പമെത്തിയവര്‍ മസ്ജിദില്‍ നിന്നും പടിയിറങ്ങും.