എന്തുകൊണ്ട് മുംബൈയില്‍ മഴക്കാലത്ത് റെയില്‍ ഗതാഗതം തടസ്സപ്പെടുന്നുവെന്ന് ഹൈക്കോടതി
വര്‍ഷങ്ങളായി മഴക്കാലത്ത് റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലാവുകയാണ്. പാളങ്ങള്‍ ഉയര്‍ത്താന്‍ റെയില്‍വേ എന്ത്കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി
മുംബൈയടക്കമുള്ള കൊങ്കണ്‍ മേഖലയില്‍ നാല് ദിവസമായി പെയ്യുന്ന കനത്ത മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ നഗരത്തില്‍ റെയില്‍ റോഡ് ഗതാഗതം താറുമാറായി. അതിനിടെ മുംബെയില്‍ മഴക്കാലത്ത് റെയില്‍ ഗതാഗതം തടസ്സപ്പെടുന്നതിന് എതിരെ ബോംബെ ഹൈക്കോടതി രംഗത്ത് എത്തി.
താഴ്ന്ന പ്രദേങ്ങളില്‍ വെള്ളം കയറിയതോടെ മുംബൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ദിവസമായി പെയുന്ന മഴയില്‍ റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. നലാപോര റെയില്‍വേ സ്റ്റേഷനില്‍ കനത്ത മഴയില്‍ കുടുങ്ങിയവര്‍ക്കായി കഴിഞ്ഞ ദിവസം 2000 പാക്കറ്റ് ഭക്ഷണ വസ്തുക്കളാണ് റെയില്‍വേ എത്തിച്ചത്. ഗതാഗത സ്തംഭനം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ തീവ്ര ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് മധ്യ റെയില്‍വേ അറിയിച്ചു.
അതിനിടെ മഴക്കാലത്ത് മുംബൈയില്‍ റെയില്‍ ഗതാഗതം സ്തംഭിക്കുന്നതിന് എതിരെ ബോംബെ ഹൈക്കോടതി രംഗത്തെത്തി. വര്‍ഷങ്ങളായി മഴക്കാലത്ത് റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലാവുകയാണ്. പാളങ്ങള്‍ ഉയര്‍ത്താന്‍ റെയില്‍വേ എന്ത്കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചോദിച്ചു. നേരത്തെ പല്‍ഘാര്‍ മേഖലയിലെ ബോയിഡാപാഡയില്‍ മഴയില്‍ കുടുങ്ങിയ 120 പേരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു.