പുല്ലും ഇലയുമൊന്നും ഈ ആടിന് വേണ്ട, കുറച്ചു കൊക്കോകോളയും പെപ്സിയും കൊടുത്താല്‍ ഹാപ്പി ഹാപ്പി

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ വിരുതന്‍ ആടുള്ളത്. രണ്ടര അടി മാത്രം ഉയരമുളള ഈ ആടിനെ ഉടമ ചൈനീസ് എന്നാണ് വിളിക്കുന്നത്

Update: 2018-08-23 04:33 GMT
Advertising

കുറച്ചു പുല്ലും ഇലയും കൊടുത്താല്‍ ചെവിയുമാട്ടി ശാപ്പിടുന്ന ആടുകളെയാണ് പൊതുവെ നമുക്ക് പരിചയം. എന്നാല്‍ ഉത്തര്‍പ്രദേശിലുള്ള ഈ ആടിന് താല്‍പര്യം ഇതൊന്നുമല്ല കൊക്കോകോളയും പെപ്സിയുമാണ്. എനര്‍ജി ഡ്രിങ്ക്സ് മാത്രമല്ല, പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ആടിന്റെ ഇഷ്ടഭക്ഷണങ്ങളാണ്.

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ വിരുതന്‍ ആടുള്ളത്. രണ്ടര അടി മാത്രം ഉയരമുളള ഈ ആടിനെ ഉടമ ചൈനീസ് എന്നാണ് വിളിക്കുന്നത്. ചൈനയില്‍ നിന്നും കൊണ്ടുവന്നതാണ് എന്ന തെറ്റിദ്ധാരണയില്‍ നാട്ടുകാര്‍ ഈ ആടിനെ കാണാന്‍ അബ്ദുള്‍ വാസിദിന്റെ വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. എന്നാല്‍ ഇത് ചൈനയില്‍ നിന്നും കൊണ്ടുവന്നതല്ല എന്ന് ഉടമ തന്നെ നാട്ടുകാരോട് പറയുന്നുമുണ്ട്.

ചൈനീസിന് ഒരു വയസാണ്, തൂക്കം 70 കിലോയും. ശീതളപാനീയങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. ആടിന്റെ സവിശേഷതകള്‍ കണ്ട് നിരവധി പേരാണ് കൂടുതല്‍ വില നല്‍കി വാങ്ങാന്‍ അബ്ദുള്‍ വാസിദിന്റെ വീട്ടില്‍ എത്തുന്നത്. എന്നാല്‍ തന്റെ പ്രിയപ്പെട്ട ആടിനെ ബ്രക്രീദ് ദിനത്തിലും ഉപേക്ഷിക്കാന്‍ തയ്യാറല്ല അബ്ദുള്‍ വാസിദ്. അഫ്ഗാന്‍ ഇനത്തില്‍ പെട്ട് സുല്‍ത്താന്‍ എന്നൊരു ആടും വാസിദിന്റെ വീട്ടിലുണ്ട്. 150 കിലോ ഗ്രാം തൂക്കമുള്ള ഇവന്‍ ചൈനീസിനെക്കാള്‍ കുഞ്ഞനാണ്.

ये भी पà¥�ें- ഈ ആട് ഭീകരജീവിയാണ്; തിന്നത് 66000 രൂപ!

Tags:    

Similar News