രൂപയുടെ മൂല്യം വീണ്ടും ചരിത്രത്തിലെ താഴ്ന്ന നിലയില്‍

ഡോളറുമായുള്ള രൂപയുടെ ഇന്നത്തെ മൂല്യം 72.45 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് നില്‍ക്കുന്നത്. ഇതിന് മുമ്പ് സെപ്തംബര്‍ ആറിനുണ്ടായിരുന്ന 72.11 ആയിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ് കുറവ്

Update: 2018-09-10 07:51 GMT
Advertising

രൂപയുടെ വിനിമയ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവില്‍. ഡോളറുമായുള്ള രൂപയുടെ ഇന്നത്തെ മൂല്യം 72.45ലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 71.73 ആയിരുന്നു രൂപയുടെ മൂല്യം. സെപ്തംബര്‍ ആറിനുണ്ടായിരുന്ന 72.15 ആയിരുന്നു ഇതിന് മുമ്പ് രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം.

ഇന്ധന വില വര്‍ദ്ധനവ് രാജ്യത്തെ പുതിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകുമ്പോള്‍ തന്നെയാണ് ഇരട്ട പ്രഹരമായി രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നത്. ഓരോ ദിവസവും പുതിയ റെക്കോര്‍ഡിലേക്ക് തകരുന്ന രൂപ ഇന്നും പതിവ് തെറ്റിച്ചില്ല. ഡോളറുമായുള്ള രൂപയുടെ ഇന്നത്തെ മൂല്യം 72.45 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് നില്‍ക്കുന്നത്. ഇതിന് മുമ്പ് സെപ്തംബര്‍ ആറിനുണ്ടായിരുന്ന 72.11 ആയിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ് കുറവ്.

ശനിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 71.73 ആയിരുന്ന രൂപയുടെ മൂല്യം. വാരാന്ത്യ അവധിക്ക് ശേഷം വ്യാപാരം ഇന്ന് പുനരാരംഭിച്ചപ്പോള്‍ ഇത് ആദ്യം 72.15ലേക്കും ശേഷം 72.32ലേക്കും തുടര്‍ന്ന് 72.45ലേക്കും കൂപ്പ് കുത്തി. ആദ്യ മണിക്കൂറുകളില്‍ മാത്രം 72 പൈസയുടെ ഇടിവ്. എണ്ണ സംസ്‌കരണ പ്ലാന്റുകളുള്‍പ്പെടെ ഇറക്കുമതി കമ്പനികള്‍ക്കിടയില്‍ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും, ചൈന അമേരിക്ക വ്യാപാര തര്‍ക്കമുണ്ടാക്കുന്ന ആശങ്കകളുമെല്ലാം രൂപക്ക് മേലുള്ള പുതിയ തിരിച്ചടിയുടെ കാരണമായി വിലയിരുത്തപ്പെടുന്നു.

ശേഖരത്തിലുള്ള ഡോളറുകള്‍ വിറ്റഴിച്ച് വിനിമയ മൂല്യം പിടിച്ച് നിര്‍ത്താന്‍ പോയ വാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമം ചെറിയ തോതില്‍ വിജയം കണ്ടിരുന്നു. പുതിയ സാഹചര്യത്തില്‍ പക്ഷെ രൂപയുടെ ഇടിവ് തുടരാന്‍ തന്നെയാണ് സാധ്യത.

Tags:    

Similar News