എം.ജെ അക്ബറിന്‍റെ ന്യായവാദങ്ങള്‍ ഇങ്ങനെ...
തന്‍റെ ഓരോ ചുവടും മോദി പറയും പ്രകാരം മാത്രമായതിനാൽ രാജിക്കാര്യവും മോദിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് അക്ബർ.
തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഉപയോഗിച്ച് രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്ര മന്ത്രി എം.ജെ അക്ബറിന്‍റെ നീക്കം.
പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എന്തുകൊണ്ട് ആരോപണങ്ങള്‍ ഉയര്‍ന്നു എന്നതാണ് അക്ബര്‍ ഉയര്‍ത്തുന്ന പ്രതിരോധം. ആരോപണങ്ങള്‍ മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ കെട്ടിച്ചമച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതുവഴി കഴിയുമെന്ന കണക്കുകൂട്ടലാകാം ഈ പ്രതിരോധതന്ത്രത്തിന് പിന്നില്‍. തന്‍റെ ഓരോ ചുവടും മോദി പറയും പ്രകാരം മാത്രമായതിനാൽ രാജിക്കാര്യവും മോദിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ് അക്ബർ.
അക്ബര്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍ ഇവയാണ്
1) ഒരുവർഷം മുമ്പ് എഴുതിയ ലേഖനത്തിൽ അപമാനിച്ചയാളുടെ പേര് പറയാത്തതിനെക്കുറിച്ച് ഈയിടെ ചോദിച്ചപ്പോൾ അയാൾ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രിയ രമണി പറഞ്ഞിരുന്നു.
2) ആ മനുഷ്യൻ എന്‍റെ ദേഹത്ത് കൈവെച്ചില്ലെന്ന് ഷുതാപ പോൾ പറഞ്ഞു.
3) അദ്ദേഹം ശരിക്കും ഒന്നും ചെയ്തിട്ടില്ലെന്ന് ഷുമ റാഹ പറഞ്ഞു
4) ഞാൻ സ്വിമ്മിങ്പൂളിൽ കൂടെയുണ്ടായിരുന്നുവെന്ന് അഞ്ജു ഭാരതി പറഞ്ഞു. എനിക്ക് നീന്തലറിയില്ല.
5) ഗസാല വഹാബിനൊത്ത് ഞാൻ ജോലി ചെയ്തത് ഏഷ്യൻ ഏജിന്‍റെ ഓഫിസിലാണ്. എഡിറ്റോറിയൽ വിഭാഗത്തിന്‍റെ ചെറിയ ഹാളിനകത്തെ പ്ലൈവുഡും ഗ്ലാസും ചേർത്തുണ്ടാക്കിയ വളരെ ചെറിയ മുറിയായിരുന്നു ഞാൻ ഉപയോഗിച്ചിരുന്നത്. പ്രവൃത്തിദിനങ്ങളിൽ ആരുടെ സാമീപ്യവും എല്ലാവരും അറിയുമായിരുന്നു. ഗസാല വഹാബ് പരാതി പറഞ്ഞുവെന്ന് പറയുന്ന വീനു സാൻഡൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇത് തള്ളിയിട്ടുണ്ട്. 20 വർഷത്തിനിടയിൽ തനിക്കെതിരെ ആരും അത്തരം ആരോപണമുന്നയിച്ചിട്ടില്ല.
6) പ്രിയ രമണിയും ഗസാല വഹാബും ആരോപിച്ച സംഭവങ്ങൾക്കു ശേഷവും കൂടെ പ്രവർത്തിച്ചു.