മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍ ചന്ദ്ര, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് പുനഃപരിശോധന ഹരജി തള്ളിയത്.

Update: 2018-10-27 10:22 GMT
ഉപാധികളോടെ ദയാവധമാകാമെന്ന് സുപ്രീംകോടതി
Advertising

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തകരായ അരുണ്‍ ഫെറീറ, വെര്‍നോണ്‍ ഗോള്‍സാല്‍വസ് എന്നിവരെ പൂനെ പ്രത്യേക കോടതി നവംബര്‍ ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍ ചന്ദ്ര, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് പുനഃപരിശോധന ഹരജി തള്ളിയത്. മുന്‍പ് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ആദ്യത്തെ വിധിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തെ അനൂകലിച്ചിരുന്നു. ഇതോടെ പുനഃപരിശോധന ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നിലപാട് നിര്‍ണ്ണായകമായി. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗയും നിലപാട് എടുത്തത്.

അതേസമയം വെര്‍ണോണ്‍ ഗോണ്‍സാല്‍വാസ്, അരുണ്‍ ഫെറീറ എന്നിവരെ പൂനെ പ്രത്യേക കോടതി നവംബര്‍ ആറ് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടുതടങ്കല്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുധാര ഭരദ്വാജ് അടക്കമുള്ള മൂന്ന് പേരെയും ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരുടെയും ജാമ്യ ഹരജി കഴിഞ്ഞ ദിവസം പൂനെ കോടതി തള്ളിയിരുന്നു.

Tags:    

Similar News