കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി 

മാണ്ഡ്യയില്‍ ജെ.ഡി.എസിന്റെ എല്‍.ആര്‍ ശിവരാമഗൌഡ സിദ്ധരാമയ്യക്കെതിരെ 1,60,277 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്

Update: 2018-11-06 06:19 GMT
Advertising

കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ആദ്യ ഫലങ്ങള്‍. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം. ബെല്ലാരിയില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയാണ് വിജയിച്ചത്. മാണ്ഡ്യയില്‍ ജെ.ഡി.എസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. എട്ട് റൗണ്ടുകൾ പൂര്‍ത്തിയാവുമ്പോള്‍ ജെ.ഡി.എസിന്റെ എല്‍.ആര്‍ ശിവരാമഗൌഡ സിദ്ധരാമയ്യക്കെതിരെ 1,60,277 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.

രണ്ട് നിയമ സഭ സീറ്റില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഇതിനകം വിജയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ആദ്യ ഫല സൂചനകളില്‍ വന്‍ മുന്നേറ്റമാണ്. ഉപ തെരെഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടിടത്തും സഖ്യം മുന്നിലാണ്. ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി മത്സരിക്കുന്ന രാമനഗരയില്‍ ഉള്‍പ്പടെ രണ്ട് നിയമ സഭ സീറ്റിലും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യമാണ് മുന്നില്‍.

Tags:    

Similar News