മധ്യപ്രദേശിലെ ഉയർന്ന വോട്ടിങ് ശതമാനത്തിൽ അവകാശവാദമുന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും

അത്ഭുതപ്പെടുത്തുന്ന ഫലമാണ് വരാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. 

Update: 2018-11-29 01:32 GMT
Advertising

മധ്യപ്രദേശിലെ ഉയർന്ന വോട്ടിങ്ങ് ശതമാനത്തിൽ അവകാശവാദമുന്നയിച്ച് ബി.ജെ.പിയും കോൺഗ്രസും. അത്ഭുതപ്പെടുത്തുന്ന ഫലമാണ് വരാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും അവകാശപ്പെട്ടു. അതേ സമയം മിസോറാമിൽ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്.

വോട്ടിങ്ങ് യന്ത്രങ്ങളുടെ തകരാർ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മാത്രമായിരുന്നു എന്നാണ് കോൺഗ്രസിന്റെ ആരോപണം. മണിക്കൂറുകളോളമാണ് പലയിടങ്ങളിലും വോട്ടിങ് നിർത്തിവെക്കേണ്ടി വന്നതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിലും സംസ്ഥാനത്ത് വോട്ടിങ്ങ് ശതമാനം ഉയരുകയാണ് ' ഉണ്ടായത്. 2013 ൽ 72.7 ശതമാനമായിരുന്ന വോട്ടിങ്ങ് ഇത്തവണ 74.61 ആയി വർധിക്കുകയായിരുന്നു. ഇന്നലയോടെ തെരഞ്ഞെടുപ്പും ബിജെപിയുടെ 15 വർഷത്തെ ഭരണവും അവസാനിച്ചെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു.

മധ്യപ്രദേശിൽ വോട്ടിങ്ങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കുറ്റപ്പെടുത്തി. എന്നാൽ ആവശ്യമായ ഭൂരിപക്ഷത്തോടെ സർക്കാർ അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണയെ അപേക്ഷിച്ച് വോട്ടിങ് ശതമാനത്തിൽ ഇടിവ് വന്നത് മിസോറാമിൽ ഭരണകക്ഷിയായ കോൺഗ്രസിന് ആശങ്ക നൽകുന്നതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ സെർ ചീപ്പിൽ മികച്ച പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസും മിസോ നാഷ്ണൽ ഫ്രണ്ടും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് കൂട്ടുകക്ഷി മന്ത്രി സഭയുടെ സാധ്യതയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ये भी पà¥�ें- മധ്യപ്രദേശ്, മിസോറം തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം അവസാനിച്ചു

Tags:    

Similar News