കാമുകന്‍റെ കല്ല്യാണ ദിവസം കാമുകി ബാന്‍റ് മേളവുമായി വീട്ടിലെത്തി
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. സൈനികനായ കാമുകന്‍റെ വീട്ടിൽ ബന്ധുക്കളോടൊപ്പം ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ എത്തിയാണ് പെൺകുട്ടി പ്രതിഷേധിച്ചത്
പ്രണയ നൈരാശ്യവും തുടര്‍ന്നുണ്ടാവുന്ന അത്മഹത്യയുമെല്ലാമായിരുന്നു ഒരു കാലത്ത് മലയാള പത്രങ്ങളിലെ സ്ഥിരം വാര്‍ത്തകള്‍. എന്നാല്‍ സമീപ കാലത്തെ വാര്‍ത്തകള്‍ വ്യത്യസ്തമാണ്. പ്രണയം നിരസിക്കുന്നവരെ ക്രൂരമായ രീതിയില്‍ ഇല്ലാതാക്കുകയെന്നതായി പിന്നീടുള്ള ട്രെന്‍റ്. മുഖത്ത് ആസിഡ് ഒഴിച്ചും പെട്രോള്‍ ഒഴിച്ച് കത്തിച്ചും ഒരു കാലത്ത് തങ്ങള്‍ മറ്റെന്തിനെക്കാളും സ്നേഹിച്ചവരെ അവര്‍ ക്രൂരമായി ഇല്ലാതാക്കി. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വാര്‍ത്തയാണിപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നും പുറത്ത് വരുന്നത്. തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്‍റെ വീട്ടിലെത്തി പ്രതിഷേധിച്ചാണ് ഉത്തർപ്രദേശുകാരിയായ പെൺകുട്ടി വ്യത്യസ്തയായത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. സൈനികനായ കാമുകന്‍റെ വീട്ടിൽ ബന്ധുക്കളോടൊപ്പം ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ എത്തിയാണ് പെൺകുട്ടി പ്രതിഷേധിച്ചത്.
തന്നെ വിവാഹം ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്. രണ്ടുവർഷം മുമ്പ് ഒരു ബന്ധുവിന്‍റെ വീട്ടിൽ വെച്ചാണ് യുവതി സന്ദീപ് മൗര്യയെന്നയാളെ പരിചയപ്പെട്ടത്. ആ സൌഹൃദം പിന്നീട് പിന്നീട് പ്രണയമായി വളരാന്‍ അധികം താമസമുണ്ടായില്ല. പ്രണയച്ചിരുന്ന കാലത്ത് വിവാഹ വാഗ്ദാനം നൽകി ഇയാള്‍ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായി പെൺകുട്ടി പറഞ്ഞു. ഇടക്ക് സൈന്യത്തിൽ ജോലി കിട്ടിയതിനെ ഇയാള്‍ പരിശീലനത്തിനായി പോയി.
അക്കാലത്ത് സന്ദീപ് യുവതിയെ വീട്ടിലെത്തി സന്ദർശിക്കാറുണ്ടായിരുന്നു. ജോലി ലഭിച്ചതിന് ശേഷമാണ് സന്ദീപ് വിവാഹത്തിൽ നിന്ന് പിൻമാറിയതെന്ന് യുവതി പറഞ്ഞു. സന്ദീപ് വീട്ടിലെത്തി വിവാഹം ആലോചിച്ചതായും മാതാപിതാക്കൾ ഇതിന് സമ്മതിച്ചിരുന്നതായും യുവതിയുടെ സഹോദരിയും ബന്ധുക്കളും പറഞ്ഞു. ഇയാള്‍ക്കെതിരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
സന്ദീപിനെ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ്യം. അതേസമയം സന്ദീപിനെതിരെ ജഗഹ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഖൊരക്പൂർ എസ്.പി മനോജ് കുമാർ പറഞ്ഞു. സന്ദീപിനെതിരെ സൈനിക കോടതിയിൽ പരാതി നൽകാനും പെൺകുട്ടിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായ ആദ്യ വിവാഹമായതിനാൽ സന്ദീപിനെ അതിൽ നിന്നും തടയാൻ പൊലീസിനാകില്ലെന്ന് പൊലീസ് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
Woman in in Banda stops wedding,kidnaps groom whom she claimed is her lover. Bride's family registers complaint pic.twitter.com/ntzEXEDDj6
— ANI UP (@ANINewsUP) May 18, 2017