'മിണ്ടാതിരുന്നോണം, ഞാന്‍ സംസാരിക്കുന്നത് കേട്ടില്ലെ' : ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിനോട് ഡോ. ജയേഷ് ലെലെ
'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്' എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ചാനല്‍ ചര്‍ച്ചയില്‍ ബാബ രാംദേവിന്റെ വായ അടപ്പിച്ച് ഡോ. ജയേഷ് ലെല. താൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എതിർത്ത് സംസാരിച്ചു തുടങ്ങിയ ബാബാ രാംദേവിനോടായിരുന്നു ലെലയുടെ പ്രതികരണം. 'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയരരുത്' എന്ന് ഡോ. ജയേഷ് ലെലെ കടുപ്പിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സെക്രട്ടറി ജനറലാണ് ഡോ. ജയേഷ് ലെലെ. ആജ്തക് ചാനലിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെ വിമർശിച്ച് രാംദേവ് സംസാരിച്ചപ്പോഴാണ് കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്.
കോവിഡ് ഭേദമാകാൻ അലോപ്പതി മരുന്ന് കഴിച്ചതുകൊണ്ടാണ് രാജ്യത്ത് ലക്ഷങ്ങൾ മരിച്ചതെന്നാണ് രാംദേവ് നടത്തിയ വിവാദ പ്രസ്താവന. ചില കോവിഡ് മരുന്നുകളെ പേരെടുത്ത വിമർശിക്കുകയും ചെയ്തു. എന്നാൽ രാംദേവിന്റെ വിവാദ പ്രസ്താവനയെ ഡോക്ടർമാരുടെ സംഘടന ശക്തമായി പ്രതിഷേധിച്ചിരുന്നു. അതോടെ കേന്ദ്ര സർക്കാരിനും രാംദേവിനെ തള്ളി പറയേണ്ടി വന്നു. ആരോഗ്യ മന്ത്രി ഹർഷ വർധനും വിവാദ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകളാണ് ലക്ഷകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതെന്നും ഹർഷ വർധൻ കൂട്ടി ചേർത്തു.