കോവിഡ് മരുന്ന് പൂഴ്ത്തിവയ്പ്പ്: കോടതി വിധി നേരിടാൻ തയാറാണെന്ന് ഗൗതം ഗംഭീർ

ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും ഗംഭീർ വ്യക്തമാക്കി

Update: 2021-06-04 16:11 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് മരുന്ന് പൂഴ്ത്തിവച്ച കേസിൽ നിയമനടപടി നേരിടാൻ തയാറാണെന്ന് മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന ഡൽഹി സർക്കാരിന്റെ ഡ്രഗ് കൺട്രോൾ വിഭാഗം തയാറാക്കിയ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു താരം. ഫൗണ്ടേഷൻ ജനങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം തുടരുമെന്ന് ഗംഭീർ വ്യക്തമാക്കി.

''വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. കോടതി എന്തു തീരുമാനം പ്രഖ്യാപിച്ചാലും ഞാൻ നേരിടാൻ തയാറാണ്. ഗൗതം ഗംഭീർ ഫൗണ്ടേഷൻ ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നു മാത്രമാണ് എനിക്ക് ഇപ്പോൾ പറയാനുള്ളത്'' ഗംഭീർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

കോവിഡ് പോസിറ്റീവായവർക്ക് നൽകുന്ന ഫാബിഫ്‌ളു മരുന്നാണ് ഗംഭീർ ഫൗണ്ടേഷൻ വൻതോതിൽ ശേഖരിച്ചുവച്ചതായി കണ്ടെത്തിയത്. ഡൽഹി ഹൈക്കോടതിയിലാണ് ഡ്രഗ് കൺട്രോൾ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. മരുന്നു പൂഴ്ത്തിവയ്പ്പിൽ ഭാഗമായ മുഴുവൻ കക്ഷികൾക്കെതിരെയും ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News