വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ സ്വന്തമായി ഉത്പാദിപ്പിക്കും; സാധ്യതകള്‍ തേടി തമിഴ്നാട്

തല്‍പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണം.

Update: 2021-05-18 15:19 GMT
Advertising

വാക്സിന്‍ ഉള്‍പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്തികത്തുതന്നെ ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ തേടി തമിഴ്‌നാട്. തല്‍പരരായ ദേശീയ- അന്തര്‍ദേശീയ കമ്പനികള്‍ മെയ് 31നകം സര്‍ക്കാരുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനാകും (ടിഡ്‌കോ) കമ്പനികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. 50 കോടി രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറായ കമ്പനികളുമായി സംയുക്ത സംരംഭത്തിന്‍റെ അടിസ്ഥാനത്തില്‍ ടിഡ്‌കോ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കും. കോവിഡ് വാക്സിന്‍, ഓക്സിജന്‍ പ്ലാന്‍റുകള്‍, മറ്റു ജീവന്‍ രക്ഷാ സാമഗ്രികള്‍ എന്നിവ സ്വന്തമായി ഉത്പാദിപ്പിക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം സ്റ്റാലിന്‍ അധ്യക്ഷനായി സംസ്ഥാനത്ത് കോവിഡ് ഉപദേശക കമ്മിറ്റി രൂപീകരിച്ചിരുന്നു. 13 അംഗ കമ്മിറ്റിയില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരാണ് ഭൂരിഭാഗവും. മേയ് 13 ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പാസാക്കിയ പ്രമേയത്തിന് തുടര്‍ച്ചയായാണ് കമ്മിറ്റി രൂപീകരണം. സംസ്ഥാനത്തെ കോവിഡ്​ സാഹചര്യം വിലയിരു​ത്താൻ കമ്മറ്റി അതാത്​ സമയത്ത്​ യോഗം ചേരും.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News